കോഴിക്കോട്: അര്‍ബുദത്തെ അതിജീവിച്ച സ്ത്രീകള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച 'ഷീ-ക്യാന്‍ 3.0' കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രഖ്യാപിച്ചു. അര്‍ബുദ പ്രതിരോധ ബോധവല്‍ക്കരണം ശക്തമാക്കുന്നതിനും രോഗത്തെ ചെറുത്തുതോല്‍പ്പിക്കുന്ന സ്ത്രീകള്‍ക്ക് മാനസിക സാമൂഹിക പിന്തുണനകള്‍ ഉറപ്പാക്കുകയുമാണ് 'ഷീ-ക്യാന്‍' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ മിംസില്‍ നിന്ന്
അര്‍ബുദ ചികിത്സാരംഗത്ത് 300 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെയും, വിവിധ കാന്‍സര്‍ അതിജീവിതരുടെ ഒത്തുചേരലിലും
സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം രോഗാവസ്ഥയും, ഫാമിലിയുടെ അതിജീവന അനുഭവങ്ങളും തുറന്നുപറഞ്ഞ് ശ്രദ്ധേയയായ ഡോ. താരാ വി. കളരിയ്ക്കല്‍ മുഖ്യാതിയായി. അര്‍ബുദ ബാധയെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനമല്ല മറിച്ച് ഉറച്ച പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും പുതിയൊരു അധ്യായമാണെന്നും , രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഭയവുമാണ് സ്ത്രീകള്‍ പലപ്പോഴും ചികിത്സ വൈകിപ്പിക്കാന്‍ കാരണമാവുന്നത്. ഇതിനാലാണ് സ്വന്തം അനുഭവം പങ്കുവെച്ച് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഡോ. താരാ വി. കളരിയ്ക്കല്‍ പറഞ്ഞു.
അര്‍ബുദ ശസ്ത്രക്രിയകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ഭയവും ആശങ്കകളും മാറ്റിയെഴുതാന്‍ കഴിഞ്ഞു എന്നതാണ് 300 റോബോട്ടിക് ശസ്ത്രക്രിയകളുടെ യഥാര്‍ത്ഥ വിജയമെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ. കെവി ഗംഗാധരന്‍ പറഞ്ഞു.
ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദ കോശങ്ങളും ട്യൂമറുകളും കണ്ടെത്തി രോഗം ബാധിച്ച ഭാഗങ്ങള്‍ മാത്രം നീക്കം ചെയ്യുന്നത്തിലൂടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗിയുടെ ജീവിതനിലവാരത്തിനും തുല്യ പ്രാധാന്യം നല്‍കാനും രോഗികള്‍ക്ക് എത്രയും വേഗം അവരുടെ സാധാരണ ജീവിതത്തിലേക്കും തൊഴിലിലേക്കും മടങ്ങാന്‍ കഴിയുമെന്നും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലിം വി.പി പറഞ്ഞു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സാങ്കേതികവിദ്യയുടെയും വിദഗ്ധ പരിചരണത്തിന്റെയും ആനുകൂല്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ആസ്റ്റര്‍ മിംസ് മുന്‍പന്തിയില്‍ ഉണ്ടെന്നും, 'ഷീ ക്യാന്‍' പോലുള്ള പദ്ധതികളിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് മുന്‍കൂട്ടി രോഗ പരിശോധന നടത്തുന്നതിന്റെ ആവശ്യകത അറിയിക്കുന്നതിനും, സധൈര്യം ചികിത്സ തേടാനും പ്രചോദിപ്പിക്കുമെന്നും
സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ചടങ്ങില്‍ മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. ശ്രീലേഷ് കെ.പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, കണ്‍സല്‍ട്ടന്റ് ഡോ.സാറ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. ഫഹീം അഹമ്മദ് അബ്ദുള്ള, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗം സര്‍ജന്മാരായ ഡോ.സജിത് ബാബു, ഡോ. മിഹിര്‍ മോഹന്‍, ഹെമറ്റോളജിസ്റ്റ് ഡോ.സുദീപ് വാണിയത്ത്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ.കേശവന്‍ എം ആര്‍ , റേഡിയേഷന്‍ ഓങ്കോളജി വിഭാഗം ഡോ. സതീഷ് പദ്മനാഭന്‍,ഡോ. അബ്ദുല്‍ മാലിക്, ഡോ. ശ്വേത.പി, ഡോ. സജന കെ.പി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി..