മിഡില്‍ ഈസ്റ്റിലെ വ്യവസായ പ്രമുഖര്‍;
ഫോബ്‌സ് പട്ടികയില്‍ മുന്‍നിരയില്‍ മലയാളികള്‍
ഫോബ്‌സ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, സണ്ണിവര്‍ക്കി, രവിപിള്ള, പി.എന്‍.സി മേനോന്‍, ഡോ.ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലുള്ളത് .പട്ടികയില്‍ ഇടം നേടിയ 30 പേരും യു.എ.ഇ ആസ്ഥാനമായി ആണ് പ്രവര്‍ത്തിക്കുന്നത്.
മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. വിവിധ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്ന വലിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറവില്‍പ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളില്‍ നിന്നുള്ള ബിസിനസ് നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ഫോബ്സ് പട്ടിക.
30 പേരുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. ഇതില്‍ 15 പേരും കേരളത്തില്‍ല്‍ നിന്നുള്ളവരാണ്. പട്ടികയില്‍ മുതിര്‍ന്ന ബിസിനസുകാരണ് അധികമെങ്കിലും അബീദ് അഹമ്മദ് ഉള്‍പ്പെടെയുള്ള പുതു തലമുറ ബിസിനസുകാരും ഇടം നേടിയിട്ടുണ്ട്.മിഡില്‍ ഈസ്റ്റില്‍ വളര്‍ന്ന ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്ന് എം.എ യൂസഫലിയുടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ്.