കോഴിക്കോട്: ഫിക്കിയുടെ നേതൃത്വത്തില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ (സൈഫ് സോണ്‍), ഗവണ്മെന്റ് ഓഫ് ഷാര്‍ജ എന്നിവരുമായി ചേര്‍ന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവരുടെ സഹകരണത്തോടെ വാണിജ്യകൂടികാഴ്ച സംഘടിപ്പിക്കുന്നു. യുഎഇയിലൂടെ രാജ്യാന്തര ബിസിനസ് സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യമുളവര്‍ക്കായാണ് വാണിജ്യ കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.
19, 20 തീയതികളില്‍ കോഴിക്കോട് ദി ഗേറ്റ്വേ ഹോട്ടലിലാണ് കൂടിക്കാഴ്ചകള്‍ നടക്കുക. യുഎഇ യില്‍ ബിസിനസ് ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങളും നിക്ഷേപക സൗഹൃദ സൈഫ് സോണിനെ കുറിച്ചുള്ള വിവരങ്ങളും നേരിട്ടറിയാനുള്ള അവസരം കൂടിയാണിത്. കാര്‍ഷിക, ഭക്ഷ്യ മേഖല, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, തടി ഉത്പന്നങ്ങള്‍, ഫുട്‌വെയര്‍, ലൈറ്റ് എഞ്ചിനീയറിംഗ്, പേപ്പര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലയിലാണ് ബിസിനസ് സാധ്യതകള്‍.
വാണിജ്യാവസരങ്ങള്‍, വിജയ സാദ്ധ്യതകള്‍, കമ്പനി രുപീകരണ നടപടിക്രമങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സൈഫ് സോണ്‍ പ്രതിനിധികള്‍ നേരിട്ട് വിശദീകരിക്കും. ഇന്ത്യ - യുഎഇ സമഗ്ര വാണിജ്യ പങ്കാളിത്ത കരാറിനെ കുറിച്ചും കൂടുതല്‍ അറിയാം.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:ആര്‍ രഞ്ജിത്ത്, അസി.ഡയറക്ടര്‍, ഫിക്കി കേരള. ഫോണ്‍: +91-9895392275, ഇമെയില്‍ : renjith.r@ficci.com