ഫുഡ് ഡെലിവറി ആപ്പുമായി സൊമാറ്റോ.
കൊവിഡ് വ്യാപനത്തോടെ കൂടുതൽ ഉപയോക്താക്കൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ഓൺലൈൻ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൊമാറ്റോ ഗ്രോഫേഴ്സുമായുള്ള കരാരിൽ ഒപ്പുവെച്ചിട്ടുള്ളത് . ഇതിനായി സോമറ്റോ ആപ്പിൽ പലചരക്ക് ഉൽപ്പന്നങ്ങൾക്കായി ഒരു വിഭാഗം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഓൺലൈൻ പലചരക്ക് കമ്പനിയായ ഗ്രോഫേഴ്സിൽ 100 മില്യൺ ഡോളർ നിക്ഷേപം സ്ഥിരീകരിച്ചുകൊണ്ടാണ് സോഫ്റ്റ്ബാങ്ക് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രഖ്യാപനം. നിക്ഷേപത്തെക്കുറിച്ച് ഇതാദ്യമായാണ് സൊമാറ്റോ പരസ്യപ്രഖ്യാപനം നടത്തുന്നത്. ജൂൺ 29 ന് സൊമാറ്റോ-ഗ്രോഫേഴ്സ് കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
കമ്പനി അതിന്റെ ഐപിഒയുടെ വില ബാൻഡ് ഇക്വിറ്റി ഷെയറിന്റെ വില 72-76 രൂപയായി നിശ്ചയിച്ചു. 9,375 കോടി രൂപയുടെ ഓഫർ ജൂലൈ 14 ന് സബ്സ്ക്രിപ്ഷനായി തുറക്കും. ജൂലൈ 16 നായിരിക്കും ഇത് അവസാനിക്കുക. പബ്ലിക് ഓഫറിൽ 9,000 കോടി രൂപയുടെ പുതിയ ഇഷ്യുവും നിലവിലുള്ള വിൽപ്പന ഷെയർഹോൾഡർ ഇൻഫോ എഡ്ജ് 375 കോടി രൂപയ്ക്ക് വിൽക്കുന്നതിനുള്ള ഓഫറും ഉൾപ്പെടുന്നുണ്ട്.