'ആലപ്പുഴ സിപിഐഎമ്മിലെ കളകള്‍ പറിക്കും, എന്ത് നഷ്ടമുണ്ടായാലും പ്രശ്‌നമല്ല'; എം.വി. ഗോവിന്ദന്‍
 


ഹരിപ്പാട്: ആലപ്പുഴ സിപിഐഎമ്മിലുള്ള കളകള്‍ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ഇത്തരം 'കളകള്‍' ഉള്ളത്. അത് ആര് എന്നത് പ്രശ്‌നമല്ല,ആരായാലും ഒഴിവാക്കും.അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പ്രശ്‌നമല്ല. അത് പറിച്ചു കളഞ്ഞേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ മുന്നറിയിപ്പ്.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കല്‍ കമ്മിറ്റികളിലും ചിലര്‍ കല്‍പിക്കുന്നതേ നടക്കൂ. അവര്‍ പറയുന്നതിന് അപ്പുറം നീങ്ങിയാല്‍ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ്സി ആരോപണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും വേണ്ട നടപടി എടുക്കുമെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. പണം വാങ്ങി പിഎസ്സി അംഗങ്ങളെ നിയമിക്കുന്ന രീതി സപിഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.'മുഹമ്മദ് റിയാസിനെതിരായ ആരോപണം റിയാസ് തന്നെ നിഷേധിച്ചിട്ടുള്ളതാണ്. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. തെറ്റായ പ്രവണത വെച്ചുപുലര്‍ത്തില്ല. പരാതി ഉണ്ടെങ്കില്‍ പൊലീസ് അന്വേഷണം ഉള്‍പ്പടെ ഏത് അന്വേഷണവും നടക്കട്ടെ'- എം.വി ഗോവിന്ദന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media