എസ്ബിഐ ഉപഭോക്താവാണോ?
ഒറ്റ മിസ്ഡ് കോളില്‍ നേടാം ഇന്‍സ്റ്റന്റ് വായ്പ
കൊച്ചി: എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിവാഹം, അവധിക്കാല യാത്ര തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ ഇന്‍സ്റ്റന്റ് അഥവാ തല്‍ക്ഷണ വായ്പ സൗകര്യമൊരുക്കി. എസ്ബിഐ പുതുതായി അവതരിപ്പിച്ച എക്‌സ്പ്രസ് ക്രെഡിറ്റ് പേഴ്‌സണല്‍ ലോണ്‍ വഴിയാണ് വായ്പ ലഭിക്കുക. കുറഞ്ഞ ഡോക്യുമെന്റേഷന്‍ വഴി വേഗത്തിലും എളുപ്പത്തിലും വായ്പ ലഭിക്കുമെന്നതാണ് എക്‌സ്പ്രസ് ലോണിന്റെ പ്രത്യേകത.
ഒരു മിസ്ഡ് കോള്‍ നല്‍കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്ത് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എക്‌സ്പ്രസ് വായ്പ സൗകര്യം ലഭ്യമാക്കാവുന്നതാണ്. 'PERSONAL' എന്ന് ടൈപ്പ് ചെയ്ത് 7208933145 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. വായ്പ ആവശ്യമുള്ളവര്‍ക്ക് 7208933142 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാം. എസ്ബിഐ എക്‌സ്പ്രസ് ക്രെഡിറ്റ് പേഴ്‌സണല്‍ ലോണ്‍ വഴി കുറഞ്ഞത് 25,000 രൂപ മുതല്‍ 20 ലക്ഷം വരെ വായ്പ നേടാം. 9.60 ശതമാനമാണ് വായ്പ പലിശ നിരക്ക്.
എസ്ബിഐ എക്‌സ്പ്രസ് ക്രെഡിറ്റ് പേഴ്‌സണല്‍ ലോണിന്റെ മറ്റ് പ്രത്യേകതകള്‍
കുറഞ്ഞ പ്രോസസ്സിംഗ് നിരക്ക്, സെക്യൂരിറ്റിയോ ഗ്യാരണ്ടിയോ ആവശ്യമില്ല, ഒളിഞ്ഞിരിക്കുന്ന മറ്റ് ചാര്‍ജുകളൊന്നുംതന്നെ ഇല്ല, കുറഞ്ഞ ഡോക്യുമെന്റേഷന്‍,കുറഞ്ഞ പലിശ നിരക്ക് എന്നിവ എസ്ബിഐ എക്‌സ്പ്രസ് ക്രെഡിറ്റ് പോഴ്‌സണല്‍ ലോണിന്റെ പ്രത്യേകതയാണ്.
എസ്ബിഐയില്‍ സാലറി അക്കൗണ്ടുള്ള വ്യക്തികള്‍ (കുറഞ്ഞ പ്രതിമാസ വരുമാനം 15,000 രൂപ) സെന്‍ട്രല്‍ / സ്റ്റേറ്റ് / ക്വാസി-ഗവണ്‍മെന്റ് ജീവനക്കാര്‍, സെന്‍ട്രല്‍/ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്കിന്റെ അംഗീകാരമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നവര്‍ക്കാണ് ലോണ്‍ ലഭ്യമാകുക.