രോഗങ്ങളെ ഇല്ലാതാക്കാന്‍ തലച്ചോറില്‍ ചിപ്പ്
 ചരി്ര്രതം കുറിക്കാന്‍ ഇലോണ്‍ മസ്‌ക് 


 


ഇലോണ്‍ മസ്‌കിന്റെ (Elon Musk) സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ന്യൂറലിങ്ക് (neuralink). ഏറ്റവും നൂതനമായ ടെക്‌നോളജി  എന്നാണ് മസ്‌ക് ഇതിനെക്കുറിച്ച് പറയുന്നത്. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി. ഇപ്പോള്‍ കുറച്ച് മാസങ്ങളായി ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ പുതിയ അവകാശവാദവുമായി മസ്‌ക് എത്തുമ്പോള്‍ വീണ്ടും ന്യൂറലിങ്ക് ചര്‍ച്ചയാകുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്‌ക് പറയുന്നത്. ഒപ്പം ഈ ചിപ് അഞ്ചുവര്‍ഷത്തിനകം ടിനിറ്റസ് ഭേദമാക്കാന്‍ സഹായിക്കുമെന്നാണ് മസ്‌ക് ട്വീറ്റു ചെയ്തിരിക്കുന്നത്.
പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥ ഭേദമാക്കാന്‍ സാധിക്കും എന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. ഭാവിയില്‍ മസ്‌കിന്റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിക്കുന്നത്. 

എന്താണ് ന്യൂറലിങ്ക്
ന്യൂയോര്‍ക്ക്: മനഃശക്തികൊണ്ടു ചുറ്റുമുള്ള ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കാനും കംപ്യൂട്ടറില്‍ ജോലികള്‍ ചെയ്യാനുമൊക്കെ സാധിക്കുന്ന സംവിധാനം വന്നാല്‍ എങ്ങനെയിരിക്കും. ഇത് വൈകാതെ സാധ്യമാക്കുമെന്ന് പറയുകയാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തന്റെ കമ്പനി ന്യൂറലിങ്ക് എന്നാണ് മസ്‌ക് പറയുന്നത്.

2019 ല്‍ തന്നെ ഇതിന്റെ ഒരു പ്രദര്‍ശനം മസ്‌ക് നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ഒരു ലൈവ് ഈവന്റിലൂടെ കഴിഞ്ഞ 2019 ജൂലൈ 18നായിരുന്നു ഈ അവതരണം. ലോകത്തെമ്പാടും ലക്ഷക്കണക്കിന് പേരാണ് ഈ അവതരണം കണ്ടത്.

തലമുടിനാരിനെക്കാള്‍ ചെറിയ ഇലക്ട്രോഡ് ത്രെഡുകള്‍ തലയില്‍ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്‌കത്തിലെ  പ്രവര്‍ത്തനം മനസ്സിലാക്കുകയാണ് ഈ ഇന്റര്‍ഫേസ് ആദ്യം ചെയ്യുക. മസ്തിഷ്‌കത്തില്‍ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എന്‍1 സെന്‍സര്‍ സ്വീകരിച്ച് സിഗ്‌നലുകള്‍ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്വെയര്‍ മുഖേന വിശകലനം ചെയ്ത് കമാന്‍ഡുകളാക്കി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളിലേക്ക് നല്‍കും. ദുര്‍ഘടമായ ഈ പ്രക്രിയ സെക്കന്റുകള്‍ക്കുള്ളില്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും.

കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ ഒരു ചെറുരൂപമാണ് ലോകത്തിന് ന്യൂറല്‍ ലിങ്ക് പരിചയപ്പെടുത്തിയത്. ഇത് പൂര്‍ണ്ണമായും ഒരു മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ ഇനിയും രണ്ട് കൊല്ലം എടുക്കും എന്നാണ് കണക്ക്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വ്യാവസായികമായ ഉപയോഗത്തിനായിരിക്കും ഇത്രയും സമയം എടുക്കുക എന്നും. മനുഷ്യനില്‍ ഇതിന്റെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കും. അതേ സമയം ശരീരം തളര്‍ന്നിരിക്കുന്ന വ്യക്തികള്‍ക്കും മറ്റും വലിയ മാറ്റം ഉണ്ടാക്കുവാന്‍ ഈ സാങ്കേതി വിദ്യകൊണ്ട് സാധിക്കും എന്നാണ് മസ്‌ക് പറയുന്നത്.എന്നാല്‍ മസ്‌കിന്റെ ഈ സ്വപ്ന പദ്ധതി എത്രത്തോളം വിജയകരമാകും എന്നത് സംബന്ധിച്ച് ടെക് ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media