നോക്കിയ T20 ടാബ്‌ലെറ്റ ഉടന്‍ ഇന്ത്യയിലേക്ക്; ടീസറുമായി ഫ്‌ളിപ്കാര്‍ട്ട്


ഒരു കാലത്ത് രാജ്യത്ത് മൊബൈല്‍ ഫോണ്‍ എന്നതിന്റെ പര്യായമായിരുന്ന നോക്കിയയ്ക്ക് പുത്തന്‍ ബ്രാന്‍ഡുകളുടെ വരവോടെ അടിതെറ്റിയിരുന്നു. എന്നാല്‍ ചെറിയ ഇടവേളക്ക് ശേഷം പുത്തന്‍ ബ്രാന്‍ഡുകളോട് മത്സരിച്ച് നോക്കിയ തിരിച്ചെത്തി. രണ്ടാം വരവില്‍ സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല നിരവധി ഇലക്ട്രോണിക് ഡിവൈസുകളാണ് നോക്കിയ അവതരിപ്പിച്ചത്. ഈ ശ്രേണിയിലേക്കുള്ള പുത്തന്‍ ഡിവൈസാണ് T20 ടാബ്ലെറ്റ്.

അടുത്തിടെയാണ് എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് തങ്ങളുടെ സ്വന്തം ആന്‍ഡ്രോയിഡ് ടാബ്ലെറ്റ്, നോക്കിയ T20 ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഇ-കോമേഴ്സ് ഭീമനായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ അതിനിടെ നോക്കിയ T20 ടാബിന്റെ ടീസര്‍ ചിത്രമെത്തി. ഇത് നോക്കിയ T20 ടാബ്ലെറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കും എത്തും എന്ന സൂചന നല്‍കുന്നു.

നോക്കിയ T20 ടാബ്ലറ്റിന് യൂറോപ്യന്‍ വിപണികളില്‍ 199 യൂറോ (ഏകദേശം 17,200 രൂപ) ആണ് വില. വൈഫൈ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും, വൈഫൈ + 4ജി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ നോക്കിയ T20 ടാബ്ലെറ്റ് വാങ്ങാം.

400 നിറ്റ്‌സ് പീക്ക് ബ്രൈറ്റിനെസ്സുള്ള 10.4-ഇഞ്ച് 2K (2,000 x 1,200-പിക്‌സല്‍ റെസലൂഷന്‍) ഇന്‍-സെല്‍ ഡിസ്‌പ്ലേയാണ് നോക്കിയ T20 ടാബ്ലറ്റിന്. മുന്‍വശത്തെ പാനലും ടഫന്‍ഡ് ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11-ലാണ് ടാബ്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. ആഗോള വേരിയന്റിന് രണ്ട് വര്‍ഷത്തെ OS അപ്ഗ്രേഡുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തു. ഇന്ത്യയിലും ഇത് തുടരുമോ എന്ന് വ്യക്തമല്ല.

ഒക്ടാ-കോര്‍ യൂനിസെക് T610 SoC പ്രോസസറാണ് നോക്കിയ ടാബിന്റെ കരുത്ത്. 3 ജിബി/32 ജിബി സ്റ്റോറേജ് അല്ലെങ്കില്‍ 4 ജിബി/64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇന്റേണല്‍ സ്റ്റോറേജ് 512 ജിബി വരെ വര്‍ദ്ധിപ്പിക്കാം.

വീഡിയോ കോളുകള്‍ക്കും ഫോട്ടോകള്‍ക്കുമായി, ടാബ്ലെറ്റില്‍ മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും പിന്നില്‍ 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും സജ്ജീകരിച്ചിരിക്കുന്നു. പിന്‍ ക്യാമറയ്ക്ക് LED ഫ്‌ലാഷ് പിന്തുണയുമുണ്ട്. മികച്ച ഓഡിയോയ്ക്കായി ഇരട്ട മൈക്രോഫോണുകളും സ്റ്റീരിയോ സ്പീക്കറുകളും ക്രമീകരിച്ചിട്ടുണ്ട്.

15W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 8,200mAh ബാറ്ററിയാണ് നോക്കിയ T20 ടാബ്ലറ്റിന്. 10W അഡാപ്റ്ററാണ് ബോക്സിനുള്ളില്‍ ലഭിക്കുക. 4ജി എല്‍ടിഇ (ഓപ്ഷണല്‍), വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media