മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമൻ
ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമനായി വീണ്ടും മുകേഷ് അംബാനി.ചൈനീസ് വ്യവസായിയായ ഴോങ് ഷാന്‍ഷനില്‍ നിന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ കസേര മുകേഷ് അംബാനി പിടിച്ചെടുത്തിരിക്കുന്നത്. ചൈനയിലെ കുപ്പിവെള്ള കമ്പനി ഉടമയായ ഴോങ്ങ് ഷാന്‍ഷനിന്റെ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ ആഴ്ച 20 ശതമാനo ഇടിവ് നേരിട്ടിരുന്നു. ഇതോടെയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് എത്തിയത്.