മൂല്യം വീണ്ടും ഇടിഞ്ഞ് രൂപ
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടു ഇടിഞ്ഞു. 23 പൈസ നഷ്ടത്തോടെ 73.65 രൂപയാലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതിനൊപ്പം ഓഹരി വിപണിയിലെ മന്ദതയും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഇന്റര്‍ ബാങ്ക് വിദേശ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 73.48നാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടം നേരിട്ട് 73.65 രൂപയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം 73.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്.