ഉണർവോടെ ഓഹരി വിപണി
കഴിഞ്ഞ ആഴ്ചത്തെ വന്‍ത്തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ സമയം 9.16 -ന് സെന്‍സെക്‌സ് 494.87 പോയിന്റ് വര്‍ധിച്ച് 49,594.86 എന്ന നില രേഖപ്പെടുത്തി (1.01 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി സൂചിക 153.70 പോയിന്റ് ചാടി 14,682.90 എന്ന നിലയിലും ചുവടുറപ്പിച്ചു (1.06 ശതമാനം നേട്ടം). രാവിലത്തെ വ്യാപാരത്തില്‍ 1,297 ഓഹരികളാണ് മുന്നേറുന്നത്. 199 ഓഹരികള്‍ നഷ്ടത്തില്‍ തുടരുന്നു. 78 കമ്പനികളുടെ ഓഹരികളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തുടങ്ങിയ ബ്ലൂ ചിപ്പ് കമ്പനികളുടെ മുന്നേറ്റത്തിലാണ് സെന്‍സെക്‌സിന്റെ ഇന്നത്തെ തുടക്കം.
ഭാരതി എയര്‍ടെല്‍ , ബജാജ് ഓട്ടോ, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികളും വലിയ നഷ്ടം നേരിടുന്നവരുടെ പട്ടികയിലുണ്ട്. നിഫ്റ്റി മീഡിയ, നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ സൂചികകള്‍ 2 ശതമാനത്തോളം മുന്നേറുന്നു. രാവിലെ ഡോളറിനെതിരെ 73.62 എന്ന നിലയിലാണ് രൂപയുടെ തുടക്കം. യുഎസ് ട്രഷറി വരുമാനം ഉയര്‍ന്ന നിലയില്‍ നിന്ന് പിന്‍വാങ്ങിയത് ആഗോള വിപണികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ വിപണികളെല്ലാം തിങ്കളാഴ്ച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തവിട്ട ജിഡിപി കണക്കുകള്‍ ഇന്ത്യന്‍ വിപണിയുടെ ചലനത്തെ സ്വാധീനിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.4 ശതമാനമാണ് ഉയര്‍ന്നത്. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഉത്സവകാലം സജീവമായതും വളര്‍ച്ചയെ സ്വാധീനിച്ചു. . രണ്ടാം പാദത്തില്‍ -7.3 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. രാജ്യത്ത് മൊത്തം ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമായ ജിവിഎ (ഗ്രോസ് വാല്യൂ ആഡഡ്) അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 1 ശതമാനം വളര്‍ന്നു. ഉത്പാദന, നിര്‍മാണ, സര്‍ക്കാര്‍ മേഖലകളുടെ തിരിച്ചുവരവാണ് മൂന്നാം പാദത്തിലെ ജിഡിപി കണക്കുകളില്‍ നിര്‍ണായകമായത്. ഒപ്പം കാര്‍ഷിക മേഖലയുടെ തുടര്‍ച്ചയായ മുന്നേറ്റവും സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നു. ഖനനം ഒഴികെ മറ്റെല്ലാ മേഖലകളും ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് വളര്‍ച്ച രേഖപ്പെടുത്തി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്.