കോവിഡ് പ്രതിസന്ധി; 107 വിമാനത്താവളങ്ങള്‍ കനത്ത നഷ്ടത്തില്‍
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 107 വിമാനത്താവളങ്ങള്‍ കനത്ത നഷ്ടത്തില്‍. നിലവില്‍ 136 വിമാനങ്ങളാണ് അതോറിറ്റിയുടെ കീഴിലുള്ളത്. 2,948.97 കോടി രൂപയാണ് മൊത്തം നഷ്ടം. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതാണ് നഷ്ടത്തിന് കാരണം.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 സാമ്പത്തികവര്‍ഷം 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടടം 1,368.82 കോടി രൂപയായിരുന്നു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തിക വര്‍ഷത്തില്‍ 111.77 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്ത വര്‍ഷം ഇത് 13.15 കോടി ലഭാമുണ്ടായി.
തിരക്കില്‍ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ല്‍ 96.1കോടിയും 2020ല്‍ 2.54കോടി രൂപയും അറ്റാദായം നേടിയിരുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുന്‍വര്‍ഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്.