ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടക്കം.
തുടർച്ചയായ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടം.സെൻസെക്‌സ് 77 പോയന്റ് ഉയർന്ന് 49,237ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തിൽ 14,643ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 822 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 315 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, എൻടിപിസി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്,മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ .ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമാണ് എന്നാൽ എനർജി, പൊതുമേഖല ബാങ്ക് ഓഹരികൾ മാന്ദ്യത്തിലാണ് വ്യാപാരം നടക്കുന്നത്
നഷ്ടത്തിൽ വ്യാപാരം നടത്തുന്നത് ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികലാണ് .