രാജ്യത്ത് സംവരണം തുടരും: പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് സംവരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുല്യത ഉണ്ടാകുന്നത് വരെ പിന്നാക്കക്കാര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ ജന വിഭാഗങ്ങള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മോദി. പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി രാജ്യത്തെ ഗ്രാമങ്ങളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്.
മുഴുവന്‍ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരന്‍ പോലും മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു.