ബിറ്റ്‌കോയിന്‍ മൂല്യത്തിൽ വൻ കുതിപ്പ്
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വളര്‍ച്ച വീണ്ടും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു ബിറ്റ്‌കോയിന്റെ മൂല്യം അറുപതിനായിരം ഡോളര്‍ മറികടന്നിരിക്കുകയാണ് ഇപ്പോള്‍. പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബിറ്റ്‌കോയിന്‍ അറുപതിനായിരം ഡോളര്‍ മൂല്യം മറികടക്കുന്നത്. ഒടുവിൽ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന 1.32 ശതമാനം ആണ്. ഇതോടെ ഒരു യൂണിറ്റ് ബിറ്റ്‌കോയിന്റെ വില 60,555.97 ഡോളറില്‍ ആണ് വ്യാപാരം അവസാനിച്ചത്. അതായത് നാല്‍പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ.
ബിറ്റ്‌കോയിന്‍ കുതിച്ചുകയറുമ്പോഴും സാമ്പത്തിക വിദഗ്ധര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഈ കുതിപ്പ് കണ്ട് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കണം എന്നാണ് അവരുടെ ഉപദേശം. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പല രാജ്യങ്ങളിലും അംഗീകാരമില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം.