വിപണിയില്‍ ഉണര്‍വ്; സെന്‍സെക്‌സ് 153 പോയന്റ് ഉയര്‍ന്ന് 53,006 ലെത്തി
മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ കനത്ത തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളിലും ഇന്ന് പ്രകടമായത്. നിഫ്റ്റി 15,850 ന് മുകളിലെത്തി. സെന്‍സെക്‌സ് 153 പോയന്റ് ഉയര്‍ന്ന് 53,006 ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 15876 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ ഒരുശതമാനം നേട്ടത്തോടെ നിഫ്റ്റി മെറ്റല്‍ സൂചികയാണ് മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.8ശതമാനവും നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, കാനാറ ബാങ്ക് തുടങ്ങി 60 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.