കുട്ടികളെ സമ്പാദ്യ ശീലം പഠിപ്പിയ്ക്കാം
പുതിയ അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്
കോഴിക്കോട്: സാമ്പത്തിക അച്ചടക്കം ശീലിച്ചിട്ടുള്ളവരൊക്കെ കുട്ടികളെയും സാമ്പാദ്യ ശീലം പഠിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാകും. പണ്ടൊക്കെ നാണയത്തുട്ടുകള്‍ ഇട്ട് വയ്ക്കാന്‍ കോയിന്‍ ബോക്‌സുകളും കോയിന്‍ ബാങ്കുകളും ഒക്കെയായിരുന്നു നമ്മള്‍ അവര്‍ക്കു നല്‍കുന്നത്. ഇപ്പോള്‍ ആ കാലമൊക്കെ പോയി. കുട്ടികള്‍ക്ക് സ്റ്റുഡന്റ് അക്കൗണ്ട് സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. കുട്ടികളിലെ സമ്പാദ്യ ശീലം വളര്‍ത്താന്‍ ഫെഡറല്‍ ബാങ്ക് ആരംഭിച്ചിരിയ്ക്കുന്ന ഫെഡ് ഫസ്റ്റ് അക്കൗണ്ട് അത്തരത്തില്‍ ഒന്നാണ്.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് അക്കൗണ്ട് തുറക്കാനാവുക. പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിയ്ക്കുന്ന രീതിയില്‍ ആണ് അക്കൗണ്ട് രൂപകല്‍പ്പന. കുട്ടികള്‍ക്ക് സമ്പാദിക്കാനും ചെലവഴിക്കാനും വരുമാനം നേടാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ അക്കൗണ്ട്.
പ്രതിദിനം 2,500 രൂപയുടെ പണം പിന്‍വലിക്കല്‍ പരിധിയും പിഒഎസ്, ഇ- കൊമേഴ്സ് എന്നിവയ്ക്ക് 10,000 രൂപയുടെ പരിധിയും ഉള്ള കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിനോടൊപ്പം നല്‍കും.
ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ അലര്‍ട്ട്, ഇമെയില്‍ അലര്‍ട്ട് തുടങ്ങിയ സൗജന്യ ഓണ്‍ലൈന്‍ സൗകര്യങ്ങളും ഇതിനു പുറമെ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിയ്ക്കും.
റിവാര്‍ഡ് പോയിന്റുകള്‍, വിവിധ സന്ദര്‍ഭങ്ങളിലെ കാഷ്ബാക്ക്, പ്രോല്‍സാഹന ആനുകൂല്യങ്ങള്‍, ഭക്ഷണം, ഹോട്ടല്‍ താമസം, ബില്‍ അടക്കല്‍ എന്നിവയ്ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിത് .
പതിനെട്ടു വയസിനു താഴെയുള്ളവരെ സമ്പാദിക്കുന്നതിനു തുടക്കം കുറിക്കാന്‍ പര്യാപ്തരാക്കുന്ന അക്കൗണ്ട് ഉന്നത വിദ്യാഭ്യാസം, സംരംഭകത്വ ലക്ഷ്യങ്ങള്‍ എന്നിവ മുന്നില്‍ക്കണ്ട് നിക്ഷേം നടത്താനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു.