തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തില്‍ ഉമ തോമസിന്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാള്‍ കൂടുതലാണ് ഇത്. 14,329 വോട്ടുകള്‍ക്കാണ് 2021ല്‍ പിടി ജയിച്ചുകയറിയത്.യുഡിഎഫിന് ആകെ 44640 വോട്ടുകളുണ്ട്. 28387 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്.1.96 ലക്ഷം വോട്ടര്‍മാരില്‍ 1.35 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.