സ്റ്റണ്ടിനും ഇനി  ഓസ്‌കാര്‍ പുരസ്‌കാരം
 



ഹോളിവുഡ്: അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ഒടുവില്‍ മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. 2027ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക. ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ 100ാം വാര്‍ഷികമാണ് 2027ല്‍.ചലച്ചിത്രനിര്‍മ്മാണ പ്രക്രിയയുടെ ഒരു സുപ്രധാന ഭാഗമായി ദീര്‍ഘകാലമായി ഉള്‍പ്പെട്ടവരായിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാത്ത സ്റ്റണ്ട് സമൂഹത്തിന് ആദരവാണ് ഈ പ്രഖ്യാപനം എന്നാണ് അക്കാദമി പറയുന്നത്. 

സിനിമയുടെ ആദ്യകാലം മുതല്‍, സ്റ്റണ്ട് ഡിസൈന്‍ ചലച്ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. ഈ സാങ്കേതിക,സര്‍ഗ്ഗാത്മക കലാകാരന്മാരുടെ ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഈ സുപ്രധാന അവസരത്തില്‍ സ്വന്തമാക്കുവാന്‍ നടത്തുന്ന അവരുടെ പ്രതിബദ്ധതയ്ക്കും സമര്‍പ്പണത്തിനും ഞങ്ങള്‍ അവരെ അഭിനന്ദിക്കുന്നുവെന്ന്  അക്കാദമി സിഇഒ ബില്‍ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.2027-ല്‍  നൂറാമത് അക്കാദമി അവാര്‍ഡ് നിയമങ്ങളില്‍ ആദ്യത്തെ സ്റ്റണ്ട് അവാര്‍ഡിനുള്ള യോഗ്യതയും വോട്ടിംഗ് നടപടിക്രമങ്ങളും വിശദീകരിക്കുമെന്ന് അക്കാദമി അറിയിച്ചു.


 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media