സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1802.32 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,106 നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്.