ദില്ലി: ഐപിഒവഴി എല്‍ഐസിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പോളിസി ഉടമകളുടെ കൂട്ടപ്പാച്ചില്‍. പാനുമായി പോളിസി ബന്ധിപ്പിക്കുന്നവരുടെ എണ്ണത്തില്‍ ഈ ദിവസങ്ങളില്‍ വന്‍ കുതിപ്പാണുണ്ടായത്. ഒരാഴ്ചക്കിടെ 12 ലക്ഷം പേരാണ് പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചത്. ഡീമാറ്റ് അക്കൗണ്ടുള്ള 92 ലക്ഷത്തോളം പേര്‍ ഇതിനകം പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഫെബ്രുവരി 28നകം ഒരുകോടിയോളം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ പോളിസികള്‍പാനുമായി ബന്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2021 സെപ്റ്റംബര്‍ 30വരെയുള്ള കണക്കുപ്രകാരം 29.2 കോടി പോളിസികളാണ് സജീവമായുള്ളത്. അഞ്ചുകോടി പേരാണ് ഇത്രയും പോളിസികളെടുത്തിട്ടുളളത്. ഐപിഒയുടെ 10ശതമാനമാകും പോളിസി ഉടമകള്‍ക്കായി നീക്കിവെയ്ക്കുക.