തിരുവനന്തപുരം: തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍. മറ്റൊരാളെ ചവിട്ടി താഴ്ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാള്‍ക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളര്‍ന്ന നേതാവല്ല താനെന്നും തരൂര്‍ ഓര്‍മിപ്പിച്ചു. കെ സി വേണുഗോപാല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ ലംഘിച്ച് പിസിസികളും നേതാക്കളും പെരുമാറുന്നതിനെപ്പറ്റിയുള്ള പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു പിസിസിയും നേതാവും ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.