ഈ മാസം 30 ന് മോട്ടോര്‍ വാഹന പണിമുടക്ക്
കോഴിക്കോട്: ഈ മാസം 30 ന് മോട്ടോര്‍ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വര്‍ധന , പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി യില്‍ കൊണ്ടുവരിക എന്നീ
ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം. ഇന്ധന വില വര്‍ധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ യാത്രാനിരക്കും സമാന രീതിയില്‍ വര്‍ധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.ഇന്നലെ മുതല്‍ നടത്താനിരുന്ന ബസ് പണിമുടക്ക് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായ സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.