ലൈംഗികദൃശ്യം കാണിച്ച് ഭീഷണി, പണം തട്ടല്‍;  ഈ വാട്ട്‌സ് ആപ്പ് നമ്പറില്‍ ഇനി പോലീസില്‍ പരാതിപ്പെടാം
 


തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളും ബ്ലാക്‌മെയില്‍ കേസുകളും പെരുകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് പൂട്ടിടാന്‍ പുതിയ നീക്കവുമായി കേരള പൊലീസ്. ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്റെ പൊലീസിന്റെ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം.  9497980900 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ ഈ വാട്ട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ത്ഥിച്ചു.  ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്‌സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. 

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് പരാതി നല്‍കാം. എന്നാല്‍ ഈ നമ്പറിലേക്ക് നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media