ശബരിമല തീര്‍ത്ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്  പമ്പാ സ്‌നാനം തുടങ്ങി, നാളെ മുതല്‍ നീലിമല തുറക്കും


സന്നിധാനം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്. പമ്പാ സ്‌നാനം തുടങ്ങി. നാളെ രാവിലെ മുതല്‍ പരമ്പരാഗത നിലിമല പാത വഴി തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. അതേസമയം, നേരിട്ടുള്ള നെയ്യഭിഷേകത്തിന് അനുമതി ഇല്ല.

പമ്പാ ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് പമ്പാ സ്‌നാനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അപകട സാധ്യത ഒഴിവാക്കാന്‍ ജലസേചന വകുപ്പ് നദിയില്‍ പ്രത്യേക വേലികെട്ടിതിരിച്ചിടുണ്ട്. നാളെ രാവിലെ മുതല്‍ തീര്‍ത്ഥാടകരെ നിലിമല വഴി സന്നിധാനത്തേക്ക് കടത്തിവിടും. പരമ്പരാഗതപാതയിലെ ആശുപത്രികള്‍ ഇന്ന് വൈകുന്നേരം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് മുറികളില്‍ തങ്ങാം. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് അനുമതി. 

എന്നാല്‍, രാത്രിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കില്ല. മുറികള്‍ ഇന്ന് മുതല്‍ വാടകക്ക് നല്‍കും. അതേസമയം, സന്നിധാനത്ത് നേരിട്ടുള്ള നെയ്യഭിഷേകത്തിന് അനുമതി ഇല്ല. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. ശബരിമല സന്നിധാനത്ത് ഇന്ന് രാവിലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media