റോബോട്ടിന്റെ സഹായത്തോടെ ഇനി മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും.
റോബോട്ടിന്റെ സഹായത്തോടെ ഇനി മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യും.എക്സ്‌ക്ലൂസിവ് ഓര്‍ത്തോപീഡിക്സ് ഹോസ്പിറ്റലായ കോഴിക്കോട്ടെ ആസ്റ്റന്‍ ഓര്‍ത്തോയാണ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണമായും ഓട്ടോമേറ്റഡും ആക്ടീവുമായ ക്നീ റീപ്പ്‌ളെയ്സ്മെന്റ് റോബോട്ട് അവതരിപ്പിക്കുന്നത്. ഇതിന്റെ ഒഫിഷ്യല്‍ ലോഞ്ചിംഗ് 27ന് കടവ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കൊറിയയില്‍ നിന്നുള്ള ക്യുറെക്സോ എന്ന കമ്പനിയാണ് ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റന്‍ ഓര്‍ത്തോ മാനെജിംഗ് ഡയറക്ടര്‍ സ്‌ക്വാഡ്രന്‍ ലീഡര്‍ പി.എം. ഉസ്മാന്‍, ഡോ. മുഹമ്മദ് ഹാസില്‍ .എം, ഡോ. അബ്ദുള്‍ സമദ് നാലകത്ത്, ചീഫ് ഓപ്പറേറ്റിംഗ് ഒഫീസര്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു