ബംഗളുരു: അങ്കോളയിലെ മണ്ണിടിച്ചില്‍ ലോറിയുടെ സിഗ്‌നല്‍ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം മണ്ണും നീക്കം ചെയ്തു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കൂടുതല്‍ മണ്ണെടുക്കല്‍ നടക്കില്ല. തിരച്ചില്‍ തുടരണോയെന്ന് സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരച്ചില്‍ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്.
ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീര്‍ണ്ണമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയില്‍ വലിയ തോതില്‍ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റോഡില്‍ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തില്‍ ഇനി തെരച്ചില്‍ പുഴയിലേക്ക് മാറ്റി.