കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നീന്തി ഇന്ത്യയിലെത്തി ബംഗ്ലാദേശ് യുവതി
 


കൊല്‍ക്കത്ത: ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നദി നീന്തിക്കടന്ന് 22 കാരിയായ ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു.

റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്.  

പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ എങ്ങനെ കൊല്‍ക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉതിച്ചത്. അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. 

എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

ഈ വര്‍ഷമാദ്യം ഒരു ബംഗ്ലാദേശി കൗമാരക്കാരന്‍ ഇന്ത്യയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങാന്‍ അതിര്‍ത്തി കടന്നിരുന്നു. എമാന്‍ ഹൊസൈന്‍ ഒരു ചെറിയ നദി നീന്തിക്കടന്ന് വേലിയുടെ വിടവിലൂടെ അതിര്‍ത്തി കടന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ബാര്‍ സ്വന്തമാക്കി. കൗമാരക്കാരനെ ലോക്കല്‍ പൊലീസിന് കൈമാറി, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media