ആര്‍.ബി.ഐ തീരുമാനങ്ങള്‍ക്കെതിരെ ഡിസംബര്‍ 6 ന് 
സഹകാരികളുടെ പ്രതിഷേധ സംഗമം


കോഴിക്കോട്:  കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന ആര്‍.ബി.ഐ തീരുമാനങ്ങളില്‍ കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി. സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതും അംഗങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തുന്നതുമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണമേഖലയുടെ പൂര്‍ണ്ണനാശത്തിന് കാരണമാകുമെന്ന് യോഗം വിലയിരുത്തി. ആര്‍.ബി.ഐ തീരുമാനങ്ങള്‍ക്കെതിരെ ഡിസംബര്‍ ആറിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സഹകാരികളുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. രാവിലെ 9.30 ന് ആരംഭിക്കുന്ന പ്രതിഷേധ സംഗമം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. 
കേരള ബാങ്ക് റീജിയണല്‍ ഓഫീസിലെ ഇ വി കുമാരന്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന സഹകരണ സംരക്ഷണ സമിതി യോഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി സി പ്രശാന്ത് കുമാര്‍ അധ്യക്ഷതവഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി ജയരാജന്‍, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി പി ശ്രീധരന്‍, ഒ പി റഷീദ്, ഇ സുനില്‍കുമാര്‍, സുനില്‍ ഓടയില്‍, എന്‍ വി കോയ, ഉല്ലാസ്‌കുമാര്‍, മൊയ്തീന്‍കോയ എന്നിവര്‍ സംസാരിച്ചു. ഇ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ സ്വാഗതവും ഉള്ളൂര്‍ ദാസന്‍ നന്ദിയും പറഞ്ഞു. സഹകരണ സംരക്ഷണ സമിതി ജില്ലാ ഭാരവാഹികളായി അഡ്വ. ജി സി പ്രശാന്ത്കുമാര്‍ (പ്രസിഡന്റ്), ഇ അരവിന്ദാക്ഷന്‍ മാസ്റ്റര്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media