ദുബായ്: വീടുകളില്‍ ഭക്ഷണം പാഴാക്കിയാല്‍ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയില്‍ പരിഗണനയില്‍ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് ലോസ് ആന്‍ഡ് വേസ്റ്റ് സംരംഭമായ 'നിഅ്മ' സെക്രട്ടറി ജനറല്‍ ഖുലൂദ് ഹസന്‍ അല്‍ നുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് പാഴാക്കുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് ഇപ്പോള്‍ കൂടുതലാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിര്‍ഹമിന്റെ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഊ രീതിയില്‍ തുടരാന്‍ സാധിക്കില്ല. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവര്‍ഷം രാജ്യത്ത് ഒരാള്‍ 224 കിലോ ഭക്ഷണവസ്തുക്കളാണ് പാഴാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്, മറ്റു രാജ്യങ്ങളിമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് കൂടുതലാണ്. ഇതിന് പരിഹാരം കണ്ടെത്തണം. ഇതിന്റെ ഭാഗമായാണ് ഭക്ഷണം പാഴാക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
യുഎഇയുടെ ആതിഥ്യമര്യാദ തന്നെ ഭക്ഷണം നല്‍കി സ്വീകരിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആയിരങ്ങള്‍ ആണ് ബുദ്ധിമുട്ടുന്നത്. ആഗോള തലത്തില്‍ പലയിടങ്ങളിലും ഭക്ഷണം പാഴാക്കുന്നതില്‍ വലിയ ആശങ്കയാണ് നിഅ്മ സംരംഭം രേഖപ്പെടുന്നുന്നത്. നിരവധി പേര്‍ ലോകത്ത് പട്ടിണി കിടന്ന മരണപ്പെടുന്നുണ്ട്. വിശപ്പും ദാഹവും പോഷകാഹാരക്കുറവും മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരാണ് ഇപ്പോള്‍ ലോകത്തുള്ളത്. മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കുകയെന്നത് ആണ് എപ്പോഴും ന്മ്മള്‍ ഉയര്‍ത്തിപിടിക്കേണ്ടത് എന്നാണ് നിഅ്മ മുന്നോട്ടു വെക്കുന്ന ആശയം.
കൃഷി സ്ഥലങ്ങള്‍ മുതല്‍ വിപണിവരെ വിതരണ മേഖലകളില്‍ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലിനുള്ള കാരണം വിലയിരുത്തും. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, വീടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ എല്ലാം ഇതിന് വേണ്ടിയുളള ശ്രദ്ധ ഉണ്ടാക്കണം. എന്നാല്‍ പലപ്പോഴും നമ്മുക്ക് അതിന് കഴിയുന്നില്ല. നമ്മള്‍ അതില്‍ പരാജയപ്പെടുന്നു.പിന്നീട് വീടുകളാണ് ഭക്ഷണം പാഴാക്കുന്ന മറ്റൊരു സ്ഥലം. 60 ശതമാനം ഭക്ഷണ മാലിന്യങ്ങളാണ് വീടുകളില്‍ നിന്നും പുറത്തേക്ക് തള്ളുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളുടെ ചിന്താഗതിയാണ് ഇതില്‍ വലിയ മാറ്റം വരുത്തേണ്ടത്. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആണ് നടത്തേണ്ടത്. അതിനാല്‍ ആണ് ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടു വരാന്‍ യുഎഇ തീരുമാനിച്ചിരിക്കുന്നത്.