പ്രസ് ക്ലബ് കുടുംബമേള വർണാഭമായി



കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള 'വൈബുന്നേരം 2025' വര്‍ണാഭമായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ക്യാംപസില്‍ നടന്ന കുടുംബമേള മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം ചടങ്ങില്‍ ഉയര്‍ത്തിക്കാട്ടി.
ജീവകാരുണ്യ മേഖലയിലെ മികച്ച സേവനത്തിന് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.പി. ഹുസൈന്‍, പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നറുക്കെടുപ്പുകളുടെ ഉദ്ഘാടനവും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. നടന്‍ ആസിഫ് അലി, പത്മശ്രീ ഐ.എം വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. വിരമിച്ചവരെ ആദരിക്കല്‍ ചടങ്ങ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആംപ്യൂട്ടി ഫുട്‌ബോള്‍ ദേശീയ ക്യാപ്റ്റന്‍ എസ് ആര്‍. വൈശാഖ്, സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.എസ് രാകേഷ്, പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി സി.ഇ.ഒ ശൈലേഷ് സി. നായര്‍, ലുലു മാള്‍ റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് ശരീഫ് മാട്ടില്‍, ബി.എല്‍. എം ഡയറക്ടര്‍ വി.കെ. സിബി, കമാല്‍ വരദൂര്‍, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, എ. ബിജുനാഥ്, കെ.എസ് രേഷ്മ, സയ്യിദ് അലി ശിഹാബ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ഫിറോസ് ഖാന്‍, രജി ആര്‍. നായര്‍, മനു കൂര്യന്‍, എം.കെ സുഹൈല, പി. വിപുല്‍നാഥ് സംസാരിച്ചു. പിന്നണി ഗായകന്‍ കെ.കെ നിഷാദ് നയിച്ച സംഗീത നിശയും വിവിധ കലാപരിപാടികളും അരങ്ങേറി. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media