രാജ്യത്ത് പുതിയതായി 35,178 പേർക്ക് കോവിഡ‍്, 440 മരണം; ചികിത്സയിലുള്ളവർ 3,67,415
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേർ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,22,85,857 ആയി ഉയർന്നു. നിലവിൽ 4,32,519 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.