ഇന്ത്യന്‍ കരസേനയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ പാകിസ്ഥാനില്‍ നിന്ന് ഹാക്കര്‍മാരുടെ ആക്രമണം; പരാജയപ്പെടുത്തിയെന്ന് സൈന്യം
 



ദില്ലി: ഇന്ത്യന്‍  കരസേനയുമായി ബന്ധപ്പെട്ട സെറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കം തകര്‍ത്തതായി കരസേന. ശ്രീനഗര്‍ ,റാണികേത് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകര്‍ത്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐ ഒ കെ ഹാക്കര്‍ എന്ന സംഘമാണ് നീക്കം  നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരുടെ ആക്രമണം. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇപ്പോഴും വ്യാപക തെരച്ചില്‍ നടക്കുകയാണ്. ഭീകരരുടെ സംഘം അനന്ത്‌നാഗിലെ മലനിരകളിലുണ്ടെന്ന അനുമാനത്തിലാണ് സുരക്ഷാ സേന. മലയാളിയായ സഞ്ചാരി പകര്‍ത്തിയ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധമുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് ആക്രമണം നടന്ന സ്ഥലത്തെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മിലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ യുവാവ് നിരപരാധിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media