ഇന്ത്യന്‍ വനിതാ ഹോക്കി ടീം ആദ്യമായി സെമിഫൈനലില്‍
ടോക്യോ: ഒളിംപിക്‌സ് ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സ് ഹോക്കി സെമിഫൈനലില്‍ കടന്നു. എതിര്‍ ടീമായ ഓസ്‌ട്രേലിയയെ എതിരാല്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്ക് വിജയഗോള്‍ സമ്മാനിച്ചത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് ഓസ്ട്രേലിയ. ഇന്ത്യ ഒമ്പതാം സ്ഥാനത്തും. ശക്തരായ ഓസ്ട്രേലിയ അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നത്.
1980ലെ മോസ്‌കോ ഒളിംപിക്സില്‍ ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. അന്ന് ആറ് ടീമുകള്‍ മത്സരിച്ചപ്പോള്‍ ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കുകയായിരുന്നു. പിന്നീട് 2016 റിയൊ ഒളിംപിക്സിനാണ് ഇന്ത്യക്ക് യോഗ്യത നേടാന്‍ സാധിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയായിരുന്നു. അതേസമയം, ടോക്യോയിലേത് ഇന്ത്യന്‍ വനിതകളുടെ മൂന്നാം ഒളിംപിക്സാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പുരുഷ ടീമും ഹോക്കി സെമിഫൈനലില്‍ കടന്നിരുന്നു. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെടുത്തിയത്. 80 ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്‌സ്
സെമിഫൈനലില്‍ എത്തുന്നത്.