കോഴിക്കോട്:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.