മലബാര്‍ സിമെന്റ്‌സിന്റെ നടപടി സ്വാഗതാര്‍ഹം
സിമെന്റ് ട്രേഡേഴ്‌സ് സമിതി
കോഴിക്കോട്: സിമെന്റ് വില കുറച്ച മലബാര്‍ സിമെന്റ്‌സിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് സിമന്റ് ട്രേഡേഴ്‌സ് സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി. നിലവുള്ള വിലയില്‍ നിന്ന് ഒറ്റയടിക്ക് 25 രൂപയാണ് ഇന്നലെ ( 1-11-2011) സംഘടിതമായി സിമന്റ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. മറ്റ് കമ്പനികള്‍ വില കുത്തനെ കൂട്ടിയപ്പോള്‍ മലബാര്‍ സിമെന്റ് നിലവിലുളള വിലയില്‍ നിന്ന് അഞ്ചു രൂപ കുറയ്ക്കുകയാണ് ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്‌സിന്റെ ഈ നടപടി പൊതു വിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് ഏറെ സഹായകകരമാവും. ഇതര സിമെന്റ് കമ്പനികള്‍ യാതൊരു ന്യായീകരണവുമില്ലാതെയാണ് വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ കൊള്ളക്കെതിരെ സമരത്തിന്റെ പാതയിലാണ് മാസങ്ങളായി സിമെന്റ് ട്രേഡേഴ്‌സ് സമിതി. ഇതിന്റെ കൂടി ഫലമാണ് മലബാര്‍ സിമെന്റ്‌സിന്റ് വില കുറയ്ക്കലെന്ന് സിമെന്റ് ട്രേഡേഴ്‌സ് സമിതി പ്രസിഡന്റ് റഷീദ്, സെക്രട്ടറി പ്രജീഷ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.