നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി:നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ പ്രതികള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രതികളോട് നേരിട്ടു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎം കോടതിയുടെ ഉത്തരവ്. സിജെഎം കോടതി ഉത്തരവിനെതിരെയാണ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി രൂക്ഷ വിമര്‍ശനത്തോടെ തളളിയിരുന്നു.