നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് ഗവര്‍ണര്‍
 


ദില്ലി: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദില്ലിയില്‍ മാധ്യമങ്ങളെ കണ്ട അദ്ദേഹം കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍  അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞവരില്‍ ഒരാള്‍ കാഴ്ചയില്ലാത്ത ആളാണെന്നത് ഓര്‍ക്കണം. ഈ സംഭവത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

കണ്ണൂരില്‍ തേങ്ങയിടാന്‍ പാര്‍ട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ കേരളത്തെ കൂടെ മാറ്റാനാണ് ശ്രമം. സിപിഎമ്മിലും പോഷക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് ക്രിമിനലുകളാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ  കേസ് എടുത്തതില്‍ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആര് സംസാരിച്ചാലും അവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല.  കേരളത്തിലെ മാധ്യമങ്ങള്‍ ഭയപ്പാടിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media