2021 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി പട്ടിക പുറത്ത്
2021 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ട് യൂണിക്കോഡ് കണ്‍സോര്‍ഷ്യം. സ്മൈലി, വികാരങ്ങള്‍ അടിസ്ഥാനമാക്കി വരുന്ന ഇമോജികള്‍, ആക്ഷന്‍, സ്പോര്‍ട്ട്സ് എന്നീ ഇമേജസെല്ലാം പരിഗണിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് 'ടിയേഴ്സ് ഓഫ് ജോയ്' (ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വരുന്ന ഇമോജി)
രണ്ടാം സ്ഥാനം ഹൃദയ ചിഹ്നത്തിനാണ്. മൊത്തം ഇമോജി യൂസേജിന്റെ 5 ശതമാനമാണ് 'ടിയേഴ്സ് ഓഫ് ജോയ്' എന്ന ചിഹ്നത്തിന്റെ ഉപയോഗം. തൊട്ടടുത്ത് തന്നെ ഹൃദയം വരുന്നുണ്ട്. ഇതിന് പിന്നാലെ പട്ടികയില്‍ ഇടം നേടിയ ഇമോജികള്‍, തംസ് അപ്, കരച്ചില്‍, കൂപ്പുകൈ, കണ്ണില്‍ ലൗ ചിഹ്നം, ചിരി?എന്നിവയാണ്.
2019 ലെ ഡേറ്റയില്‍ നിന്ന് ഈ വര്‍ഷത്തെ ഡേറ്റയ്ക്ക് വലിയ വ്യത്യാസമില്ലെന്ന് അധികൃതര്‍ പറയുന്നു. മൊത്തം 3,663 ഇമോജികളില്‍ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. 2021 ല്‍ പങ്കുവയ്ക്കപ്പെട്ട 82 ശതമാനം ഇമോജികളും ഇവയാണ്. ഇതിന് പുറമെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കണ്‍സോര്‍ഷ്യം പുറത്തുവിട്ടു. സ്മൈലീസ് ആന്റ് ഇമോഷന്‍സ്, പീപ്പിള്‍ ആന്റ് ബോഡ്, ആക്ടിവിറ്റീസ്, ഫല്‍ഗ്സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫേസ് സ്മൈലിംഗ്, ഹാന്‍ഡ് ഇമോജികളാണ്. അനിമല്‍സ് ആന്റ് നേച്ചര്‍ വിഭാഗത്തേക്കാള്‍ ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് പ്ലാന്റ്സ് ആന്റ് ഫ്‌ളവേഴ്സ് ആണ്.