ലെക്സസ് കാറുകള്‍വാതില്‍പ്പടിയില്‍;കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: ലെക്‌സസ് കാറുകള്‍ വാതില്‍പ്പടിയില്‍ എത്തിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ 'ലെക്സസ് മെരാക്കി ഓണ്‍ വീല്‍സ് ' പ്രയാണം തുടങ്ങി.കോഴിക്കോട് താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണിയും ലക്സസ് കൊച്ചി ചെയര്‍മാന്‍ എം.എ.എം.ബാബു മൂപ്പനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.കോഴിക്കോട് മുതല്‍ കാസര്‍േഗാഡുവരെയുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് 'ലെക്സസ് മെരാക്കി ഓണ്‍ വീല്‍സ് ' കോഴിക്കോട് കേന്ദ്രീകരിച്ച് തുടങ്ങിയത്.
ഷോറൂമുകളില്‍ പോയി കാറുകള്‍ കാണുന്നതിനു പകരം സഞ്ചരിക്കുന്ന ഈ ഷോറൂമില്‍ എത്തി കാറുകള്‍ കണ്ട് ബുക്ക് ചെയ്യാന്‍ പറ്റുമെന്നതാണ് പ്രത്യേകത.കൊച്ചിയില്‍ ലെക്സസിന് പുതിയ ഷോറൂമുണ്ട്. കൊച്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് കോഴിക്കോട്ടായതിനാലാണ് ഇവിടെ 'ലെക്സസ് മെരാക്കി ഓണ്‍ വീല്‍സ്' തുടങ്ങിയത്. അഞ്ചുമാസം ഈ വാഹനം ഹൈലൈറ്റ് മാള്‍ പരിസരത്ത് ക്യാമ്പ് ചെയ്യും. അതു കഴിഞ്ഞാല്‍ കണ്ണൂരിലേക്ക് പോകും. ഒരു സ്ഥലത്ത് ആറുമാസത്തോളം താവളമടിക്കുന്ന മെരാകി വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രധാന നഗരങ്ങളില്‍ പര്യടനം നടത്തും. അഞ്ചു മോഡലുകളിലുള്ള ആഡംബര കാറുകള്‍ ലക്സസ് ഷോറൂമില്‍ ലഭിക്കും. 80 ലക്ഷം മുതല്‍ 3.57 കോടി വരെയാണ് വില. നിലവില്‍ ലെക്സസിന് കേരളത്തില്‍ മൂന്ന് സര്‍വീസ് പോയിന്റുകളാണുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍.
'