ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ.
കോവിഡ് പശ്ചാത്തലത്തില്‍ ഇതര ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ. ഇനി മുതൽ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇതര ശാഖകളില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ഇളവുകള്‍ പ്രകാരം ചെക്ക് ഉപയോഗിച്ച് മറ്റു ശാഖകളില്‍ നിന്നും 1 ലക്ഷം രൂപ വരെ പിന്‍വലിക്കാം. നേരത്തേ ഇത് 50,000 രൂപയായിരുന്നു. കൂടാതെ ബാങ്കുകളിലെ വിത്‌ഡ്രോവല്‍ ഫോറം ഉപയോഗിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായും ഉയര്‍ത്തി. നേരത്തെ 5,000 രൂപയായിരുന്നു ഇത്തരത്തില്‍ പിന്‍വലിക്കുവാന്‍ സാധിക്കുക.
ഉടമകൾക്ക് ഇതര ശാഖകളില്‍ നിന്നും മൂന്നാം കക്ഷികള്‍ക്ക് ചെക്ക്് ഉപയോഗിച്ച് പണം പിന്‍വലിക്കുവാനും സാധിക്കും. 50,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി. നേരത്തെ മറ്റ് ശാഖകകളില്‍ നിന്നും ഇത്തരത്തില്‍ മൂന്നാം കക്ഷികള്‍ക്ക് പണം പിന്‍വലിക്കുവാന്‍ സാധിച്ചിരുന്നില്ല. 2021 സെപ്റ്റംബര്‍ മാസം 30 വരെയാണ് ഈ ഇളവുകള്‍ എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.