ഡൊണാള്‍ഡ് ട്രംപിന്റെ 394 കോടി രൂപയുടെ വീട്
അമേരിയ്ക്കയിലെ ഏറ്റവും ധനികനായ പ്രസിഡന്റ് ആയിരുന്നു ഡൊണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിയ്ക്കാനും അധികാരക്കസേര ഒഴിയാനും ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും തയ്യാറല്ല. സത്യത്തില്‍ വൈറ്റ് ഹൗസ് പോലെ രാജകീയമാണ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ത്ഥ വസതി. ശതകോടികളുടെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളാണ് അദ്ദേഹത്തിന് യുഎസിലുള്ളത്. ഏറ്റവും പ്രശസ്തം ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവര്‍ പെന്റ്ഹൗസാണ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം ഇവിടെയുണ്ടാകുമെന്നാണ് സൂചനകള്‍.
10,996 സ്‌ക്വയര്‍ ഫീറ്റിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. ഇതിന്റെ ഏറ്റവും മുകളിലാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി. 54 ദശലക്ഷം ഡോളറാണ് ഈ വസതിയുടെ മാത്രം ചെലവ് എന്നാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഓഫീസുകളും ഈ ടവറില്‍ തന്നെ. പുരാതന റൊകൊകൊ ആര്‍ട്ടില്‍ സ്വര്‍ണം ഉള്‍പ്പെടെ ഉപയോഗിച്ചാണ് ട്രംപ് വസതിയുടെ രൂപ കല്‍പ്പന. 168 ഹോട്ടലുകള്‍ക്ക് പുറമെ 151-ഓളം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് ഈ ട്രംപ് ടവറിലുള്ളത്. 1970-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഈ കെട്ടിടം 1995-ല്‍ വീണ്ടും നവീകരിച്ചു. ബില്‍ഡിങ്ങുകളുടെയും ഹോട്ടലിന്റെയും പൂര്‍ണ നിയന്ത്രണം ട്രംപ് ഓര്‍ഗനൈസേഷനാണ്. ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.