വിപണിയിൽ ഉണർവ് ; സെന്‍സെക്‌സിനും നിഫ്റ്റിക്കും നല്ല തുടക്കം
ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഭേദപ്പെട്ട തുടക്കം. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 108.54 പോയിന്റ് മുന്നേറി 51,437.62 എന്ന നില രേഖപ്പെടുത്തി (0.21 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 43.90 പോയിന്റ് മറികടന്ന് 15,153.20 എന്ന നിലയിലുമെത്തി (0.29 ശതമാനം നേട്ടം). ബുധനാഴ്ച്ച വ്യാപാര മണി മുഴങ്ങുമ്പോള്‍ 824 ഓഹരികള്‍ ലാഭത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. 349 ഓഹരികള്‍ക്ക് നഷ്ടം സംഭവിച്ചു; 65 ഓഹരികള്‍ക്ക് മാറ്റമില്ല.
ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രാടെക്ക് സിമന്റ്, ഓഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് രാവിലെത്തന്നെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രധാന നേട്ടം കൊയ്യുന്നത്. പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി എന്നിവര്‍ നഷ്ടം നേരിടുന്നവരില്‍ മുന്നിലുണ്ട്. നിഫ്റ്റി സ്‌മോള്‍ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 സൂചികഖള്‍ യഥാക്രമം 0.76 ശതമാനവും 0.25 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
നിഫ്റ്റി ഐടിയൊഴികെ മറ്റെല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹ, പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി സൂചികകള്‍ പ്രധാന നേട്ടക്കാരായി മുന്നേറുന്നു. നിഫ്റ്റി ഫിഫ്റ്റിയില്‍ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവരാണ് മുന്‍നിരയിലുള്ളത്. ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി എന്നിവരെ സൂചികയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നതും കാണാം.