ബീച്ച്  ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് ലൈൻ ;
മലബാർ ചേംബർ ധാരണ പത്രം കൈമാറി 


കോഴിക്കോട് : ബീച്ച് ആശുപത്രിയിൽ മെഡിക്കൽ  ഓക്സിജൻ പൈപ്പ് ലൈൻ നിർമ്മിച്ച് കൊടുക്കാൻ മലബാർ ചേബർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ധാരണ പത്രം   മലബാർ ചേംബർ   ഭാരവാഹികൾ ജില്ലാ കലക്ടർ വി സാംബശിവ റാവുവിന് കൈമാറി.    ബീച്ച് ആശുപത്രിയിലെ  രണ്ടു വാർഡുകളിലെയും  60 ബെഡ് കളിലേക്കാണ് ധാരണ പ്രകാരം   മലബാർ ചേമ്പർ 20 ദിവസത്തിനകം  ഓക്സിജൻ പൈപ്പ് ലൈൻ നിർമ്മിച്ച് നൽകുക ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി മെഡ്ഫ്ളോ   കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്.  ഇതോടൊപ്പം റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഉം  ബീച്ച് ഹോസ്പിറ്റലിലെ രണ്ടു വാർഡുകളു൦ കൂടി മെഡിക്കൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നുണ്ട്. ഇതു പൂർത്തീകരിക്കുന്നതോടെ ബീച്ച് ഹോസ്പിറ്റലിലെ എല്ലാ ബെഡുകളിലേക്കു൦ ഓക്സിജൻ ലഭിക്കുവാനുള്ള സംവിധാനം പൂർത്തിയാകും. സർക്കാറിന്റെയു൦ മറ്റു ആരോഗ്യ പ്രവർത്തകരുടെയും കോവിഡ്  മഹാമാരിക്കെതിരായ കഠിനമായ യത്നത്തിന് ഒരു താങ്ങായിത്തീരും പദ്ദതിയെന്ന്   മലബാർ ചേ൦ബർ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദ് പറഞ്ഞു.   കലക്ടറുടെ ചേബറിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ എ൦. പി. എ൦. മുബഷിർ, നിത്യാനന്ദ് കാമത്ത്, ബീച്ച് ഹോസ്പിറ്റൽ ഡെപ്യൂ. സൂപ്രണ്ട്  Dr. സച്ചിൻ ബാബു , ഡി പി എം എൻ എച്ച് എം ഡോ നവീൻ , ആർ എം ഒ .ഡോ. ശ്രീജിത്ത്,ജോ. സെക്രട്ടറി -നയൻ ജെ. ഷാ, പ്രവർത്തക സമിതി അംഗങ്ങളായ ഡോ. ജെയ്ക്കിഷ് ജയരാജ്,  ടി. പി. എ൦. സജൽ മുഹമ്മദ്, മലബാർ ചേ൦ബർ റിലീഫ് കമ്മിറ്റിയുടെ ചെയർമാൻ കെ. പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media