തിരുവനന്തപുരം : തെരുവ് നായ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേരും. മാലിന്യ നീക്കം, വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് യോഗം. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍, മലിന്യനീക്കത്തിന് അടിയന്തര നടപടികള്‍ എടുക്കാന്‍ നിശ്ചയിച്ചിരുന്നു. കാറ്ററിംഗ്, ഹോട്ടല്‍, മാംസ വ്യാപരികള്‍ ഉല്‍പ്പടെയുള്ളവരുമായി ഇതിനായി ചര്‍ച്ച നടത്തും.ഇതിന് മുന്നോടിയായി ആണ് ഇന്നത്തെ യോഗം. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈന്‍ ആയാണ് യോഗം