രത്‌നഗിരി: രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ആക്രമണ കേസിലെ പ്രതികൃത്യം നടന്ന രണ്ടാം നാള്‍ പിടിയില്‍. പൊള്ളലേറ്റ നിലയില്‍ മഹാരാരാഷ്ട്രയില്‍ കൊങ്കണ്‍ മേഖലയിലെ രത്നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാഹരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഇക്കാര്യം കേരളത്തില്‍നിന്നുള്ള ഭീകരവിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു.ഷഹരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്‌ക്കേറ്റ പരുക്കിനെ
തുടര്‍ന്നാണ് ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുണ്ട്. രത്നഗിരിയില്‍ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നല്‍കി. ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ഷഹരൂഖ് സെയ്ഫി ഇയാള്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുണ്ട്.