സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 34,800. ഗ്രാമിന് ഇരുപതു രൂപ കൂടി 4350 ആയി.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ വര്‍ധന. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 34,640 രൂപയായിരുന്നു ഇന്നലത്തെ വില.
മാസത്തിന്റെ തുടക്കത്തില്‍ പവന്‍ വില 35,600 രൂപ വരെ എത്തിയിരുന്നു.