മുബൈയില്‍ വന്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
സൗത്ത് മുംബൈയിലെ ആഡംബര താമസ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. 26 പേരെ രക്ഷിക്കാനായി. മുംബൈയിലെ ആഡംബര വണ്‍ അവിഘ്ന പാര്‍ക്ക് സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്.
ലാല്‍ബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡന്‍ഷ്യല്‍ ടവറിന്റെ 19-ആം നിലയിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് വീണ് മരിക്കുകയായിരുന്നു.
അരുണ്‍ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടുത്തം നിയന്ത്രണ വിധേയമായെന്ന വിവരങ്ങളാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്നത്. 60 നിലകളുള്ള കെട്ടിടത്തിന്റെ 19 -ാം നിലയിലാണ് അപകടം ഉണ്ടായത്. തീ പിടുത്തതിന്റെ കാരണം ഇനിയും വ്യക്തമല്ല.