കൗണ്ടറില്ല, ജീവനക്കാരില്ല നിര്‍മിത ബുദ്ധിയില്‍
പ്രവര്‍ത്തിക്കും ദുബൈയിലെ ഈ കട
ദുബൈ: ദുബൈയില്‍ കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ കട തുറന്നു യു.എ.ഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാജിദ് അല്‍ഫുത്തൈമാണ് വേറിട്ട സൗകര്യമുള്ള സ്ഥാപനത്തിന് തുടക്കമിട്ടത് ഇവിടെ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ കൗണ്ടറോ ജീവനക്കാരോ ഉണ്ടാവില്ല. ഇടപാട് മുഴുവന്‍ നിര്‍മിത ബുദ്ധി വഴി ഫോണിലൂടെയാണ്. യു.എ.ഇ നിര്‍മിത ബുദ്ധി വകുപ്പ് സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമയാണ് ഗള്‍ഫ് മേഖലയിലെ ആദ്യ കാഷ് കൗണ്ടര്‍ രഹിത വില്‍പന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ദുബൈ മാള്‍ ഓഫ് എമിറേറ്റ്‌സിലാണ് ഈ കട.
ഇവിടെ എത്തുന്നവര്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി ഫോണിലൂടെ പണമടച്ച് മടങ്ങാം. പ്രത്യേക കാഷ് കൗണ്ടറില്ല, പണം വാങ്ങാന്‍ ജീവനക്കാരുമില്ല, മുഴുവന്‍ നടപടികളും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കുന്നത്. യു.എ.ഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാജിദ് അല്‍ഫുത്തൈമാണ് വേറിട്ട സൗകര്യമുള്ള സ്ഥാപനത്തിന് തുടക്കമിട്ടത്. അന്താരാഷ്ട്ര ചില്ലറ വില്‍പന സ്ഥാപനമായ കാര്‍ഫോറിന്റെ സിറ്റി പ്ലസ് എന്ന പേരിലാണ് ഈ കട. മാള്‍ ഓഫ് എമിറേറ്റിസില്‍ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് കടന്നുപോകുന്ന സ്ഥലത്താണ് കാഷ് കൗണ്ടറില്ലാത്ത ഈ കട. നാലാം വ്യവസായ വിപ്ലവത്തിലേക്കുള്ള ചുവടുവെപ്പാണ് ഇത്തരം സ്ഥാപനങ്ങളെന്നാണ് സംരംഭകര്‍ അവകാശപ്പെടുന്നത്.