വ്യോമാതിര്‍ത്തി കടന്ന കൂറ്റന്‍ ചൈനീസ് ബലൂണ്‍ അമേരിക്ക മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു

 അമേരിക്കയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് ചൈന: തകര്‍ത്തത്  ചാര ബലൂണെന്ന് അമേരിക്ക


 


വാഷിംഗ്ടണ്‍ : അതിര്‍ത്തി കടന്നു പറന്ന കൂറ്റന്‍ ചൈനീസ് ബലൂണ്‍  മിസൈല്‍ അയച്ച് തകര്‍ത്ത് കടലില്‍ വീഴ്ത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ചൈന. ബലൂണ്‍ വീഴ്ത്തിയത് അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്നും അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈന പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ മറുപടി അമേരിക്കയ്ക്ക് നല്‍കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രഹസ്യം ചോര്‍ത്താന്‍ ചൈന അയച്ച ചാര ബലൂണ് വെടിവെച്ചിട്ടതെന്ന നിഗമനത്തിലാണ് അമേരിക്ക. ബലൂണ്‍ തകര്‍ത്തതിന് ഉചിതമായ മറുപടി നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റന്‍ ബലൂണ്‍, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയന്‍ എയര്‍ഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാല്‍ ആണവായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ അടക്കം പറന്ന ബലൂണ്‍ രഹസ്യം ചോര്‍ത്താന്‍ ചൈന മനഃപൂര്‍വം അയച്ചതെന്നാണ് അമേരിക്കയുടെ വാദം. ജനുവരി 28 ന് അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂണ്‍ അന്ന് മുതല്‍ പെന്റഗന്റെ നിരീക്ഷണത്തിലായിരുന്നു. സൗത്ത് കാരലൈന തീരത്തു നിന്നും ആറു നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴാണ് അമേരിക്ക ബലൂണ്‍ വീഴ്ത്തിയത്. 

വിര്‍ജീനിയയിലെ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-22 പോര്‍ വിമാനം 58,000 അടി മുകളില്‍ വച്ച്  എഐഎം-9എക്‌സ് സൈഡ്വിന്‍ഡെര്‍ മിസൈല്‍ ഉപയോഗിച്ചാണ് ബലൂണ്‍ തകര്‍ത്തത്. പ്രസിഡന്റ് ജോ ബൈഡനാണ് ജനങ്ങള്‍ക്ക് അപായം ഉണ്ടാകാതെ ബലൂണ്‍ വെടിവച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.  കടലില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ വീണ ബലൂണ്‍ അവശിഷ്ടങ്ങള്‍ ഓരോന്നും മുങ്ങിയെടുത്തു പരിശോധിക്കാന്‍ വലിയ ഒരുക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. കപ്പലുകളും മുങ്ങല്‍ വിദഗ്ധരും  രഹസ്യാന്വേഷണ ഔദ്യോഗസ്ഥരുമടക്കം വലിയ സംഘം സ്ഥലത്തുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media